സർവ്വശ്രീ. പരത്തി കോരൻ മാസ്ററർ
( ജനനം – 29-08-1933 , മരണം – 21-12-2000)
വെങ്ങരയെ സ്വയം പര്യാപ്തത കെെവരിക്കാൻ പഠിപ്പിച്ച ജനകീയ നേതാവ്. അദ്ദേഹത്തിൻെറ ശ്രമഫലമായി വന്ന അനേകം കാര്യങ്ങൾ ഇപ്പോഴും ജനങ്ങൾക്ക് ആശ്വാസവും തണലും.. അത് കൊണ്ട് തന്നെ വെങ്ങരയുടെ കൗതുകങ്ങൾ എന്ന ഈ മുഖ പുസ്തകത്തിൻെറ ഔപചാരികമായ ഉത്ഘാടനം ശ്രീ. പി.കോരൻ മാസ്റ്ററിൽ നിന്ന് തന്നെ ആവാം എന്ന് തീരുമാനിച്ചതും.ജില്ലയിലെ അറിയപ്പെടുന്ന കോൺഗ്രസ്സ് പ്രവർത്തകനും സഹകാരിയുമായിരുന്നു പി.കോരൻ മാസ്റ്റർ. 1960ൽ നടന്ന പൊതു തിരഞ്ഞെടുപ്പോടെ അദ്ദേഹം വെങ്ങരയിലെ കോൺഗ്രസ്സ് പ്രവർത്തനങ്ങളുടെ മുൻനിരയിലെത്തി.
തുടർന്ന് Block മെമ്പറായും വാർഡ് മെമ്പറായും മികച്ച ജനസേവനം കാഴ്ച വെച്ചു.രാഷ്ട്രീയ രംഗത്ത് മാത്രമല്ല മികച്ച ഒരു സഹകാരി എന്ന നിലയിലും സാമൂഹിക പ്രവർത്തനരംഗത്തും വിദ്യാഭ്യാസരംഗത്തുമെല്ലാം അദ്ദേഹം കാഴ്ചവെച്ച പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു.1952ൽ Community Development Block കൾ രൂപവത്കരിക്കപ്പെട്ട ശേഷം പയ്യന്നൂർ ബ്ളോക്കിന്റെ വികസന പദ്ധതികളിൽ വെങ്ങരയെ ഉൾപെടുത്തുന്ന പല പ്രവൃത്തികളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്നു. വെങ്ങര കോപ്പാട് മുതൽ നടക്കുതാഴെ വരെയുള്ള തോടിന് നാല് പാലങ്ങൾ നിർമ്മിച്ചതും കങ്കെട്ട് പുഴയ്ക്ക് ബണ്ട് സ്ഥാപിച്ചതും ചെറുകിട ജലസേചന പദ്ധതിയിൽ ഉൾപ്പെടുത്തി വയലുകളിൽ വട്ടത്തോടുകൾ പുനരുദ്ധരിച്ചതും അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടായിരുന്നു.
വെങ്ങരയിൽ സഹകരണ സ്ഥാപനങ്ങൾ ആരംഭിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു.1962ൽ നിലവിൽ വന്ന മാടായി സർവ്വീസ് സഹകരണ ബാങ്ക്, 1966ൽ രൂപവത്കരിച്ച മാടായി മിൽക്ക് സപ്ലൈ കോ:ഓപ് സൊസൈറ്റി, ഓയിൽ സൊസൈറ്റി മുതലായ സ്ഥാപനങ്ങൾ അദ്ദേഹം മുൻകൈയെടുത്ത് സ്ഥാപിച്ചവയാണ്.