Home Strategy പ്രതിഭകൾ ശ്രീ. ഇബ്രാഹിം  വെങ്ങര

ശ്രീ. ഇബ്രാഹിം  വെങ്ങര

ശ്രീ. ഇബ്രാഹിം  വെങ്ങര
( ജനനം – 1941 ആഗസ്ത് ഒന്നാം തീയ്യതി )
ഭാര്യ – സൈനബ
മക്കൾ – ഷാജി , ബീന , നിഷാന്ത് 

വെങ്ങരയുടെ കൗതുകങ്ങളിൽ ആദരപൂർവം ചേർക്കുന്ന അടുത്ത പേര് കേരളത്തിലെ നാടകരംഗത്തിന് തന്നെ ഒരു വലിയ കൗതുകമായ ഇബ്രാഹിം വെങ്ങരയെ ആണ്. മലയാള നാടകപ്രസ്ഥാനത്തിന് ഒട്ടനവധി സംഭാവനകൾ നൽകിയ ‘മഹാമേരു’ -നാട്ടുകാർക്ക് പ്രിയപ്പെട്ട ‘ഇക്ക’.

വെങ്ങര എന്ന കൊച്ചുഗ്രാമത്തിന്റെ പേര് നാട്ടിലും മറുനാട്ടിലും എത്തിച്ച പ്രതിഭാശാലിയായ ഇബ്രാഹിം വെങ്ങര . ഈ മുഖപുസ്തകത്തിൽ ഒതുക്കി തീർക്കാവുന്നതല്ല അദ്ദേഹത്തിൻെറ മാഹാത്മ്യവും വിശേഷണങ്ങളും.. എങ്കിലും അദ്ദേഹത്തെ കുറിച്ച് അല്പം ചിലകാര്യങ്ങൾ ഇവിടെ കുറിക്കാതിരിക്കാൻ സാധ്യമല്ല. അത്രമേൽ വെങ്ങരയുമായി ആത്മബന്ധമുളള ഒരാൾ.മുട്ടം ഭാഗത്ത് താമസമായിരുന്നിട്ട് കൂടി വെങ്ങരയെ പേരിനൊപ്പം ചേർത്ത അദ്ദേഹം നാടിനും നാട്ടുകാർക്കും അഭിമാനമാണ്.അദ്ദേഹത്തിൻെറ പേരിനോട് ചേർന്ന് വെങ്ങരയും അറിയപ്പെട്ടു എന്ന് പറഞ്ഞാലും തർക്കമില്ല..

1941 ആഗസ്ത് -1 തീയ്യതി ശ്രീ സെയ്തമ്മാടത്തിൽ  അലിക്കുഞ്ഞിയുടെയും ശ്രീമതി. പുതിയ വീട്ടീൽ കുഞ്ഞാമിനയുടെയുംമകനായി ജനനം. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം 1961ൽ നാടക രംഗത്തേക്ക് പ്രവേശിച്ചു. 1965ൽ അദ്ദേഹത്തിൻെറ ആദ്യ സൃഷ്ടിയായ ആർത്തി എന്ന നാടകം പിറവിയെടുത്തു. അതേസമയം തന്നെ അദ്ദേഹം കൊച്ചിൻ കലാ പരിഷത്തിൻെറ ‘യന്ത്രങ്ങൾ’ എന്ന  പ്രൊഫഷണൽ നാടകത്തിലൂടെ അഭിനയ രംഗത്തും സജീവമായിത്തുടങ്ങിയിരുന്നു . 1971-ൽ ‘തൃശ്ശുർ ശില്പി’ തീയേറ്ററിൻെറ ബാനറിൽ ‘തേര്’ എന്ന നാടകത്തിൽ പ്രശസ്ത്രീ നടൻ ശ്രീ . പ്രേംജിയുടെ കൂടെ അഭിനയിച്ചു. പിന്നീട് 1974 മുതൽ 1982 വരെ സാക്ഷാത്കാരം,സമവായം, സന്നാഹം , സനാതനം , സൃഷ്ടി തുടങ്ങി അനവധി നിരവധി നാടകങ്ങളിലൂടെ ശ്രീ . കെ.ടി മുഹമ്മദിൻെറ ‘സംഗമം’ തീയ്യേറ്ററിൽ അരങ്ങ് വാണു.’കളത്തിങ്കൽ തൊടികയിൽ കൈവിളക്ക്’ എന്ന നാടകം. തൻെറ നാടക ഗുരുവായ കെ.ടി മുഹമ്മദിന് ഇബ്രാഹിം വെങ്ങര നല്കിയ ഗുരു ദക്ഷിണയാണ്.

കേരളത്തിൻെറ പ്രിയ എഴുത്തുകാരൻ എം.ടി യുടെ ‘ഗോപുരനടയിൽ’ എന്ന നാടകത്തിൽ അഭിനയിച്ചു. അക്കാലത്ത് തന്നെ  നാടകരംഗത്തെ പ്രഗത്ഭരായ തിക്കോടിയൻ (മഹാഭാരതം),  വാസുപ്രദീപ് ( പെൺകൊട), ജമാൽ കൊച്ചങ്ങാടി (ഇനിയും ഉണരാത്തവർ) എന്നിവരുടെ കൂടെയും  അരങ്ങിലെത്തി. 1976ൽ ‘ഭൂതവനം’ എന്ന നാടകം രചിച്ചതിന് മഹാനായ ഈ പ്രതിഭയ്ക്ക് മാസങ്ങളോളം കണ്ണുർ സെൻട്രൽ ജയിലിൽ കഴിയേണ്ടി വന്നു.     കേരളത്തിലെ മികച്ച നാടക രചയിതാക്കളിൽ ഒരാളായ അദ്ദേഹത്തിൻെറ നിരവധി  ലേഖനങ്ങളും കഥകളും പ്രമുഖ വാർത്താ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

കലാസാഹിത്യ മേഖലകളിൽ അദ്ദേഹത്തിൻെറ കൈയ്യൊപ്പുകൾ:-

സിനിമകൾ:
ബാല്യകാല സഖി , റാഗിംഗ് , തളിരിട്ട കിനാക്കൾ , ജോക്കർ , മാറാത്ത നാട് , ഏകാന്തം , പരദേശി , വിലാപങ്ങൾക്കപ്പുറം , ഗുൽമോഹർ , ചെമ്പട , വീരപുത്രൻ , മധ്യവേനൽ , പരുന്ത് തുടങ്ങിയവ…

സീരിയലുകൾ:
ലേഡീസ് ഹോസ്ററൽ , യാത്ര , മാനസി , ചിത്രലേഖ , മണവാട്ടി , ഓർമ, തുടങ്ങിയവ…..

ടെലിഫിലിമുകൾ:
തങ്കം , പെരുന്നാൾ , വിചാരണ , തുടങ്ങിയവ…. 

പ്രസിദ്ധീകരിച്ച നാടകങ്ങൾ:
ഉത്തരം, സംഘംചേരുക , പടനിലം , ഉപഹാരം , പകിട പന്ത്രണ്ട് , രാജസഭ , ഒടിയൻ , സൂര്യമുഖം , ഇടയൻ , അവതാരപുരുഷൻ , കാളിഗ്രാമം , ബദ്റൂൽ മുനീർ ഹുസ്നൂൽ ജമാൽ , വെങ്ങരയുടെ ലഘുനാടകങ്ങൾ , കാമശാസ്ത്രം , ചിരോണ്ടൻ , കളത്തിങ്കൽ തൊടികയിൽ കൈവിളക്ക് തുടങ്ങിയവ…..

ആത്മകഥ:
ഗ്രീൻ റൂം 

പുരസ്കാരങ്ങൾ:
ആർത്തി – 1965- സ്റ്റേററ് അവാർഡ് 
വാത്മീകം – 1971 – തുഞ്ചൻ അവാർഡ് 
ഉത്തരം – 1982 – തുഞ്ചൻ അവാർഡ് 
പടനിലം – 1989 – സ്റ്റേററ് അവാർഡ്
ഏഴിൽ ചൊവ്വ – 1989 – നാഷണൽ അവാർഡ് 
മേടപ്പത്ത് -1990 – സ്റ്റേററ് അവാർഡ് 
ഉപഹാരം – 1992 – നാഷണൽ അവാർഡ് 
പടനിലം (പുസ്തകം ) – 1993 – ശ്രീ  ചിത്തിര തിരുനാൾ വായനശാല കേശവപിളള അവാർഡ് 
മേടപ്പത്ത് (പുസ്തകം) – 1993 – അബുദാബി ശക്തി  അവാർഡ് 
മേടപ്പത്ത് – 1995 – സംഗീത നാടക അക്കാദമി അവാർഡ് 
രാജസഭ – 1996 – സ്റ്റേററ് അവാർഡ് 
രാജസഭ – 1997 – കേരള സാഹിത്യ അക്കാദമി അവാർഡ് 
രാജസഭ – 1999 – സ്റ്റേററ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാഹീതീയ അവാർഡ് 
സമഗ്ര സംഭാവന – 2010 – നെല്ലിക്കോട് ഭാസ്കരൻ പുരസ്കാരം 
സമഗ്ര സംഭാവന  – 2010 – കുവൈത്ത് ഗോൾഡൻ ഫോക്ക് അവാർഡ് 
സമഗ്ര സംഭാവന – 2010 – രാമു കാര്യാട്ട് അവാർഡ് 
സമഗ്ര സംഭാവന – 2011 – പുഷ്പശ്രീ തിക്കോടിയൻ അവാർഡ് 
സമഗ്ര സംഭാവന – 2011 – കേരള സംഗീത നാടക അക്കാദമി അവാർഡ് 
സമഗ്ര സംഭാവന – 2012 – സത്യസായീ പുരസ്കാരം 
സമഗ്ര സംഭാവന – 2014 – കേളി കേരള അവാർഡ് 
ഗ്രീൻറൂം – 2016 – കേരള സാഹിത്യ അവാർഡ് 
സമഗ്ര സംഭാവന – 2017 – സാംബശിവൻ പുരസ്കാരം 
ചിരന്തന അവാർഡ് – 2017 – യു എ ഇ എക്സ്ചേഞ്ച്
ഇങ്ങനെ പോകുന്നു ആ പട്ടിക….

തായിലെ പുരയിൽ അഹമ്മദ് ഹാജിയുടെ ജീവചരിത്ര ആഖ്യാനം പുസ്തതകമായത് ഇബ്രാഹിം വെങ്ങരയുടെ തൂലികയിലൂടെയാണ്.

ഇക്കഴിഞ്ഞ ഡിസംബർ 28 ന് രാത്രി മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ പഴയങ്ങാടി പൗരവേദിയുടെ സംഘാടനത്തിൽ ഇബ്രാഹിം വെങ്ങര രചനയും സംവിധാനവും നിർവ്വഹിച്ച് വെങ്ങരയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി പ്രമുഖ  കലാകാരൻമാരെ അണി നിരത്തി അരങ്ങേറിയ  ‘ബദറുൽ മുനീർ ഹുസ്നുൽ ജമാൽ’ എന്ന നാടകം വെങ്ങരയ്ക്ക് ഒരു മുതൽക്കൂട്ട് ആയിരുന്നു. അദ്ദേഹത്തിൻെറ മകൻ ശ്രീ . നിഷാന്തും അഭിനയം കൊണ്ട്  ആ വേദി ധന്യമാക്കി….

ഇനിയും ക്രിയാത്മകമായി ഒട്ടേറെ സാമൂഹ്യപ്രസക്തിയും കലാമേന്മയുമുള്ള സൃഷ്ടികൾ അണിയിച്ചൊരുക്കാനുംഅവ ജനങ്ങളിലേക്ക് എത്തിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് സർവ്വ ശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു…

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ശ്രീ . പത്മൻ വെങ്ങര

ശ്രീ . പത്മൻ വെങ്ങര(ജനനം - 1950 ആഗസ്ത് -19)ഭാര്യ - രുഗ്മിണിമക്കൾ - പ്രജിന, പ്രജിത്ത് വെങ്ങരയുടെ കൗതുകങ്ങൾ സവിനയം ഈ താളിൽ ചേർത്ത്...

നാട്ടു പൊലിമയുടെ കതിരണിക്കാഴ്ചകൾ ….

ോയ്സ് ഓഫ് വെങ്ങരകക്ഷി രാഷ്ട്രീയ ജാതി മത വർഗ്ഗ ഭേദമന്യേ വെങ്ങരക്കാർക്ക് ഒത്തുചേരുവാൻ 2014ൽ രൂപം കൊണ്ട നാടിന്റെ പൊതു ശബ്ദമാണ് ഈ സമൂഹ മാധ്യമ കൂട്ടായ്മ. വെങ്ങരയുടെ കലാ കായിക സാമൂഹ്യ...

ഡോഃ സി. പത്മനാഭൻ

ഡോഃ സി. പത്മനാഭൻ(ജനനം- 20-11-1957, മരണം –12-02-2021)ഭാര്യ - പ്രീത. എംമക്കൾ - ശ്രീഹരി, ശ്രീലയ 'വെങ്ങരയുടെ കൗതുകങ്ങൾ' സവിനയം    ഈ അധ്യായത്തിൽ ചേർത്ത്...